കേരളം

'ഒരുമിച്ച് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ചു'; കുറ്റം ഏറ്റുപറഞ്ഞ്‌ അയൽവാസി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം പോത്താനിക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് മൊഴി. വീട്ടുടമ സജീവൻ പൊലീസിൽ കുറ്റം സമ്മതിച്ചു. മദ്യപാനത്തെ ചൊല്ലിയുള്ള  തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സജീവന്റെ മൊഴി. ഒരുമിച്ച് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

സജീവന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. എയർ ഗൺ കൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന സജീവൻ വീണ്ടും ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്. 

പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിനെയാണ് ഇന്നലെ അയല്‍വാസിയായ സജീവന്റെ വീടിന്‍റെ ടെറസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്‍റെ കോഴിഫാമിലെ ജോലിക്കാരനാണ് പ്രസാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ