കേരളം

മൂന്നാം സീറ്റില്ല, പകരം ലീഗിന് രണ്ടു രാജ്യസഭാ സ്ഥാനങ്ങള്‍; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ബഷീര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തന്നെയാണ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 

മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍നിന്ന് മൂന്നാം തവണയാണ് പാര്‍ലമെന്റിലേക്കു ജനവിധി തേടുന്നത്. മുന്‍ വ്യവസായ മന്ത്രിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ഇത് രണ്ടാമൂഴമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാനും യോഗത്തില്‍ തീരുമാനമായി.

യുഡിഎഫില്‍ മൂന്നാം സീറ്റിനായുള്ള അവകാശവാദം ലീഗ് ഉന്നയിച്ചിരുന്നതായി ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റ് അനുവദിക്കുന്നതിനുള്ള പ്രയാസങ്ങള്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇത് അംഗീകരിച്ച് ലീഗ് അവകാശവാദം ഉപേക്ഷിക്കുകയാണ്. എന്നാല്‍ ലീഗിന് നേരത്തെയുണ്ടായിരുന്ന രണ്ടു രാജ്യസഭാ സ്ഥാനങ്ങള്‍ തിരികെ നല്‍കാമെന്ന ഉറപ്പ്  കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ലീഗിന്റെ ഈ ആവശ്യം കോണ്‍ഗ്രസ് ്അംഗീകരിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്ക് സീറ്റ് ലഭിക്കുമെന്നും തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്