കേരളം

'ഫയലുകള്‍ എടുത്തെറിഞ്ഞു, ഇയാള്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു' ; തോമസ് ഐസക്കിനും വി എസ് അച്യുതാനന്ദനുമെതിരെ സി ദിവാകരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമെതിരെ സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ ദിവാകരന്‍ ആഞ്ഞടിച്ചത്. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തെ നടപടികളാണ് ദിവാകരന്‍ വിമര്‍ശിച്ചത്. 

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്ന് സി ദിവാകരന്‍ പറഞ്ഞു. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്ന് താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു എന്നും ദിവാകരന്‍ പറഞ്ഞു. 

ഞാനാണ് മന്ത്രി. ഞാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഞാന്‍ സൈന്‍ ചെയ്താല്‍ അത് ക്യാബിനറ്റ് അംഗീകരിക്കേണ്ട കാര്യമേയുള്ളൂ. ക്യാബിനറ്റിന്റെ അകത്ത് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വരും. ശക്തമായി ക്യാബിനറ്റിന്റെ അകത്ത് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഫയലുകള്‍ വരെ എടുത്തെറിഞ്ഞിട്ടുണ്ട്. ശമ്പള കമ്മീഷന്റെ കാര്യത്തില്‍. 

ധനകാര്യമന്ത്രിയോട് ഇയാള്‍ക്കെന്താ കൊമ്പുണ്ടോ എന്നു താന്‍ ചോദിച്ചു. ഞാനും മന്ത്രിയാണ്. ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്. റൂള്‍ ഓഫ് ബിസിനസ്സില്‍ ഞാന്‍ വായിച്ചിട്ട് ഒന്നു കാണുന്നില്ലെന്ന് ദിവാകരന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ