കേരളം

മേയറെ മാറ്റുന്നതില്‍ പ്രതിഷേധം, സ്വതന്ത്ര അംഗം യുഡിഎഫിന് പിന്തുണ പിന്‍വലിച്ചു; കൊച്ചി നഗരസഭയില്‍ പ്രതിസന്ധി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മേയര്‍ സൗമിജി ജയിനെ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലെ സ്വതന്ത്ര അംഗം ഗീതാ പ്രഭാകര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചു. മേയറെ മാറ്റുന്നതിനോടു യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് ഗീതാ പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വെള്ളക്കെട്ടിന്റെ പേരില്‍ കോടതിയില്‍നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെയും പശ്ചാത്തലത്തില്‍ മേയറെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണയായിരുന്നു. മേയറെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നേതൃമാറ്റം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ഗീതാ പ്രഭാകര്‍ പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

എഴുപത്തിനാല് അംഗം കൊച്ചി നഗരസഭയി്ല്‍ 38 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ടിജെ വിനോദ് എംഎല്‍എ ആയതോടെ ഇത് 37 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് 34 അംഗങ്ങളുണ്ട്. ബിജെപിക്കു രണ്ടും. ഗീതാ പ്രഭാകര്‍ പിന്തുണ പിന്‍വലിച്ചതോടെ യുഡിഎഫിന്റെ അംഗബലം 36 ആയി. കോണ്‍ഗ്രസ് അംഗം ജോസ് മേരി നേരത്തെ മേയറെ മാറ്റുന്നതിനെതിരെ രംഗത്തുവന്നിരുന്നു. 

എട്ടു മാസത്തേക്കു മാത്രമായി പുതിയൊരു മേയറെ കണ്ടെത്തേണ്ടതില്ലെന്നാണ് ജോസ് മേരി പറയുന്നത്. പ്രവര്‍ത്തനത്തിലെ പോരായ്മയല്ല, നേതാക്കള്‍ക്കിടയിലെ ചില ചര്‍ച്ചകളാണ് മേയറെ മാറ്റുന്നതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത