കേരളം

മന്ത്രിക്ക് മുന്നില്‍ മസില്‍ പെരുപ്പിച്ച് ലോകചാംപ്യന്‍ ; ഞെട്ടിപ്പോയെന്ന് കടകംപള്ളി, ജോലി വാഗ്ദാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ മലയാളി ചിത്തരേശ് നടേശന് ജോലി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അഭിനന്ദനമാണ് മന്ത്രിയും യുവജന ക്ഷേമബോര്‍ഡും ചേര്‍ന്ന് തിരുവനന്തപുരത്ത് ഒരുക്കിയത്.

പരിപാടിക്ക് ആവേശം കൂട്ടാന്‍ ചിത്തരേശിന്റെ അഭ്യാസമാണ് മന്ത്രിയും കാഴ്ചക്കാരും ആവശ്യപ്പെട്ടത്. ഇതോടെ ഒട്ടും മടിക്കാതെ ചിത്തരേശ് മന്ത്രിക്കും സദസ്സിനും മുന്നില്‍ മസ്സില്‍ പെരുപ്പിച്ചു. ശരീരം ഇങ്ങിനെ ഒരുക്കിയെടുക്കാനുള്ള ചിത്തരേശിന്റെ കഷ്ടപ്പാട് കേട്ട് മന്ത്രി ഞെട്ടി.

ഇത്രയും കഷ്ടപ്പെട്ട് വ്യക്തിഗത ഇനത്തില്‍ ലോകജേതാവാകുന്ന ആദ്യ മലയാളിയായിട്ടും ഒരു ജോലിയില്ലെന്ന സങ്കടവും അറിഞ്ഞപ്പോഴാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലിയെന്ന ഉറപ്പ് മന്ത്രി നല്‍കിയത്. മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യമലയാളിയാണ് ചിത്തരേശ് നടേശന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ