കേരളം

ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ 'പരിധി'വിടുന്നു; നിരീക്ഷിക്കാന്‍ പൊലീസ്, കേസെടുക്കുമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കളമശ്ശേരി എച്ച്എംടി ജംഗ്ഷവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ പൊലീസ്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അധിരുവിട്ട പെരുമാറ്റത്തിനെതിരേ നാട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. ഇനിയും അതിരുവിട്ട പെരുമാറ്റം തുടര്‍ന്നാല്‍ സ്വമേധയ കേസെടുക്കുമെന്ന് വ്യക്തമാക്കി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പതിച്ചു. 

ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ അതിരുവിട്ട് പെരുമാറുന്നു എന്നാണ് പരാതി. പരിധിവിട്ട പെരുമാറ്റരീതി അസഹനീയമായപ്പോഴാണ് നാട്ടുകാരും കച്ചവടക്കാരും പൊലീസിന്റെ സഹായം തേടിയത്. വിദ്യാര്‍ത്ഥികളുടെ ചെയ്തികളെ ചോദ്യം ചെയ്തവര്‍ക്ക് നേരെ വധഭീഷണിവരെയുണ്ടായി. ഇതോടെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പൊതുസ്ഥലത്ത് തുടര്‍ന്നും ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിച്ചാല്‍ പൊലീസ് ആക്ട് അനുസരിച്ച് സ്വമേധയ കേസെടുക്കുമെന്ന് കാട്ടിയാണ് എച്ച്എംടി ജംഗ്ഷനില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്