കേരളം

വിവാഹപാര്‍ട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് 34 പവനുമായി മുങ്ങി ; സെയില്‍സ്മാന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഉപയോക്താവിനെ കാണിക്കാനെന്ന് പറഞ്ഞ് 34 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പില്‍ എം ബിനീഷാണ് പിടിയിലായത്. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജുവല്ലറിയില്‍ നിന്നാണ് പ്രതി ആഭരണം മോഷ്ടിച്ചത്. 

ആറര വര്‍ഷമായി ഇയാള്‍ ഈ ജ്വല്ലറിയില്‍ ജീവനക്കാരനാണ്. അതിനാല്‍ വിശ്വസ്തനെന്ന് ധരിച്ചാണ് വിവാഹപാര്‍ട്ടിയെ കാണിക്കാന്‍ ആഭരണങ്ങള്‍ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകള്‍ പറഞ്ഞു. ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി കാണിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 

തട്ടിയെടുത്ത ആഭരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ വിറ്റ് ഒമ്പതുലക്ഷം രൂപ വാങ്ങിയശേഷം ബിനീഷ് ഒളിവില്‍ പോകുകയായിരുന്നു. അതിനിടെ ബിനീഷിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ വിറ്റ ആഭരണങ്ങള്‍ പാരിതക്കാര്‍ തിരികെ വാങ്ങി എന്നറിഞ്ഞ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ബിനീഷ് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ