കേരളം

ഇടുക്കിയില്‍ നിന്ന് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; പ്രദേശത്തുനിന്ന്‌ കാണാതായ വീട്ടമ്മയുടേതെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഇടുക്കി വെണ്‍മണിയില്‍ നിന്ന് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെ  റവന്യു ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ വീട്ടമ്മയുടേതാണ് മൃതദേഹം എന്നാണ് സംശയിക്കുന്നത്. 

ഇക്കഴിഞ്ഞ ഏപ്രിലിലാണ് വെണ്മണി സ്വദേശി ഏലിയാമ്മയെ കാണാതാകുന്നത്. കാണാതാകുമ്പോള്‍ ഇവര്‍ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ. മരണം എങ്ങനെയെന്നത് സംബന്ധിച്ച് ഉത്തരം കിട്ടാനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. 

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ആദ്യം അന്വേഷിച്ചെങ്കിലും , പിന്നീട് കാര്യമായ തുടരന്വേഷണം ഉണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍