കേരളം

മദ്യപാനത്തില്‍ മലയാളി വീണ്ടും റെക്കോര്‍ഡ് തിരുത്തി; എട്ടുദിവസം കൊണ്ട് കുടിച്ചത് 487 കോടിയുടെ മദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപാനത്തിന്റെ കാര്യത്തില്‍ മുന്‍വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ ഭേദിക്കുകയെന്ന മലയാളിയുടെ ശീലത്തിന് ഇത്തവണത്തെ ഓണക്കാലത്തും മാറ്റമുണ്ടായില്ല.  കഴിഞ്ഞ എട്ടുദിവസം കൊണ്ട് കേരളത്തിലെ മദ്യപാനികള്‍ കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യം. 

ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓണത്തിന്റെ തലേദിവസമായ ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാടദിവസം വിറ്റതിനേക്കാള്‍ കോടിക്കണക്കിന് രൂപയുടെ അധികമദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.

കഴിഞ്ഞവര്‍ഷം 457 കോടി  രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചതെങ്കില്‍ അത് ഇത്തവണ 487 കോടിയായി ഉയര്‍ന്നു. 30 കോടിയുടെ വര്‍ധനവാണ് എട്ടുദിവസം കൊണ്ട് മാത്രം ബെവ്‌കോയ്ക്ക് ലഭിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്