കേരളം

സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭാഗ്യം പങ്കിട്ടു; 12 കോടിയുടെ ഓണം ബംപര്‍ വിജയികള്‍ ഇവര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബംപര്‍ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 12 കോടി നേടിയ വിജയികളെ തിരിച്ചറിഞ്ഞു.കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജോലിക്കാരായ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തിരിക്കുന്നത്. 

ജ്വല്ലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഓണം ബംബര്‍ സമ്മാനം നേടിയ ഭാഗ്യശാലികള്‍.  ജ്വല്ലറിക്ക് മുന്‍പിലുള്ള ലോട്ടറിക്കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേര്‍ക്കുമായി ലഭിക്കുക.

ടിഎം 160869 ടിക്കറ്റിനാണ് പന്ത്രണ്ടു കോടിയുടെ ഒന്നാം സമ്മാനം. ടിഎ 514401 ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി.തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ സ്ഥിരം വേദിയിലായിരുന്നു നറുക്കെടുപ്പ്. മൂന്നൂറ് രൂപ വിലയുളള ഓണം ബംപര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍