കേരളം

അരൂരില്‍ വീണ്ടും ചെങ്കൊടി പാറും?; മനു സി പുളിക്കല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞടുപ്പില്‍ മനു സി പുളിക്കല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. 

അലപ്പുഴ എംഎല്‍എയായിരുന്നു എഎം ആരീഫ് എംപിയായതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരേ ഒരു എല്‍ഡിഎഫ് മണ്ഡലം അരൂരാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും അവസാനമാണ് അരൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

എറണാകുളത്ത് അഡ്വ. മനു റോയ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ സിഎച്ച് കു
ഞ്ഞമ്പവും വട്ടിയൂര്‍ കാവില്‍ മേയര്‍ വികെ പ്രശാന്തും, കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് ജനീഷ് കുമാറും സ്ഥാനാര്‍ഥികളാവും. 

വട്ടിയൂര്‍കാവില്‍ പീതാംബരക്കുറുപ്പും, എറണാകുളത്ത് ടിജെ വിനോദും, അരൂരില്‍ എസ് രാജേഷും കോന്നിയില്‍ റോബിന്‍ പീറ്ററും യുഡിഎഫ് സ്ഥാനാര്‍ഥിയാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ