കേരളം

ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം രഹസ്യമായി നട്ടുവളര്‍ത്തിയ കഞ്ചാവുചെടി കണ്ടെത്തി; സംഭവം ആലപ്പുഴയില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ആലപ്പുഴയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം രഹസ്യമായി നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടികള്‍. അമ്പലപ്പുഴ തോട്ടപ്പള്ളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ചെടികള്‍ കണ്ടെത്തിയത്. മൂന്ന് മാസം വളര്‍ച്ചയെത്തിയവയാണ് കഞ്ചാവു ചെടികള്‍. തോട്ടപ്പള്ളി സ്പില്‍വേ കനാലിന്റെ അരുകിലുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് ചെടികള്‍ കണ്ടെത്തിയത്. 

രഹസ്യവിവരത്തെത്തുടര്‍ന്ന് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മറ്റ് ചെടികള്‍ക്ക് ഇടയില്‍ തിരിച്ചറിയാനാവാത്ത വിധമാണ് ചെടി വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സ്ഥലത്ത് കഞ്ചാവ് കച്ചവടക്കാര്‍ക്കെതിരെ സംഭവത്തില്‍ അന്വേഷണ വ്യാപിപ്പിച്ചിട്ടുണ്ട്. മൂന്നുമാസം മുന്‍പ് തോട്ടപ്പള്ളി ഭാഗത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയതിന് ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍