കേരളം

തിരുവനന്തപുരം തേക്കുമൂട്, കുണ്ടുകുഴി ബണ്ട് കോളനിയില്‍ 20പേര്‍ക്ക് കോവിഡ്; 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തേക്കുമൂട്, കുന്നുകുഴി ബണ്ട് കോളനിയില്‍ 20പേര്‍ക്ക് കോവിഡ്. ഇന്നലെ ഈ പ്രദേശത്ത് 15പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ മാത്രം 35പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 99പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

പുല്ലുവിള, കൊച്ചുതുറ മേഖലകളില്‍ ആറുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലയില്‍ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 108 ആംബുലന്‍സ് ജീവനകാര്‍ക്ക് കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി. അടുത്തിടെ ഡ്യൂട്ടിലുണ്ടായിരുന്ന 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് രോഗം സ്ഥിതികരിച്ചിരുന്നു. 

തുടര്‍ന്ന് ജീവനകാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് പരിശോധന നടത്താന്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റ് ലഭ്യമാക്കുകയായിരുന്നു. 31 ജീവനക്കാരെയാണ് ആദ്യ ദിനം പരിശോധനയ്ക്ക് വിധേയമാക്കിയത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി ജീവനകാര്‍ക്ക് കൂടി പരിശോധന നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍