കേരളം

കൗണ്‍സിലര്‍ക്ക് കോവിഡ്; കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിരീക്ഷണത്തില്‍ 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് നഗരസഭ മേയര്‍ സൗമിനി ജയിനും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍പ്പോയി. എറണാകുളം ജില്ലയില്‍ ഇന്ന് 192പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 185പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, ചമ്പക്കരയിലെ മാര്‍ക്കറ്റ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വ്യക്തമായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ആഴ്ച്ച തന്നെ തുറക്കാന്‍ തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, ഹെല്‍ത്ത്, പൊലീസ്, റവന്യൂ വകുപ്പുകളും മാര്‍ക്കറ്റ് പ്രതിനിധികളും ഉള്‍പ്പെട്ട മാര്‍ക്കറ്റ് മാനേജിംഗ് കമ്മിറ്റിയാണ് സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യറിന് രൂപം കൊടുക്കുക.കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍ നടപ്പാക്കുന്നത് ഉറപ്പു വരുത്തും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ