കേരളം

വന്ധ്യംകരണം നടത്തിയിട്ടും ഗര്‍ഭിണിയായി; തുച്ഛമായ നഷ്ടപരിഹാരം നല്‍കി ആരോഗ്യവകുപ്പിന്റെ കയ്യൊഴിയല്‍; ഒരു ലക്ഷം നല്‍കാന്‍ ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. നേരത്തെ 30000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം രൂപ കൂടി നല്‍കാനാണ് ഉത്തരവ്. 

തുക രണ്ട് മാസത്തിനകം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. 2012ലാണ് മൂന്ന് പെണ്‍മക്കളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നടത്തിയത്. 2015ല്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. 

നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതോടെയാണ് ഇവര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്നപ്പോള്‍ ഡിഎംഒ 30000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് പരാതിക്കാര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 

തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമല്ലെന്നും, തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമാണെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍