കേരളം

ഇടുക്കിയിൽ 16 വയസ്സുകാരിക്ക് വിവാഹം; വരനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിന് കേസ്. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെ (31)  പൊലീസ് കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്.

 കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽവച്ച് ഇന്നലെയായിരുന്നു വിവാഹം. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. പെൺകുട്ടിയെ ശിശു ക്ഷേമപ്രവർത്തകർ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങൾക്കെതിരെയും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ