കേരളം

തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി ; പ്രതിക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് തെളിവെടുപ്പിനിടെ  പ്രതി കടലില്‍ ചാടി രക്ഷപ്പെട്ടു. പോക്‌സോ കേസ് പ്രതിയാണ് കസബ കടപ്പുറത്തുവെച്ച് കടലില്‍ ചാടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. രാവിലെ 8.30 ഓടെയാണ് ഇയാളെ തെളിവെടുപ്പിന്റെ ഭാഗമായി കടപ്പുറത്ത് കൊണ്ടുവന്നത്. 

ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയോടെയാണ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലിമുട്ടിന് സമീപം വെച്ച് കൈവിലങ്ങ് സഹിതമാണ് ഇയാള്‍ കടലില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പൊലീസും ഫയര്‍ഫോഴ്‌സും മല്‍സ്യ തൊഴിലാളികളും അടക്കം കടലില്‍ തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ