കേരളം

പടിവാതിൽക്കൽ പട്ടിണി ; നിലയില്ലാക്കയത്തിൽ 'കൈ പിടിച്ച്' ഭാ​ഗ്യദേവത ; 75 ലക്ഷം സമ്മാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ കുടുംബത്തിന് അപ്രതീക്ഷിത കൈത്താങ്ങായി ഭാ​ഗ്യദേവതയെത്തി.  പട്ടിണിയുടെ കയത്തിലായ മുരുക്കുംപുഴ മുണ്ടയ്ക്കൽ സുമാ കോട്ടേജിൽ ബാബുവിനെയാണ്  ഭാഗ്യദേവത കടാക്ഷിച്ചത്. 

ഇന്നലെ നറുക്കെടുപ്പു നടന്ന സ്ത്രീശക്തി (എസ് കെ 447584 ) ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുവിന് ലഭിച്ചത്.  കണിയാപുരം ഭഗവതി എജൻസിയിൽ നിന്നു ചെറുകിട ഏജന്റായ കണ്ണൻ എടുത്തു വിറ്റ ടിക്കറ്റാണിത്.

ചുമട്ടു തൊഴിലാളിയായിരുന്ന ബാബു വർഷങ്ങൾക്കു മുൻപ് വാഹന അപകടത്തിൽപ്പെട്ടതോടെ മറ്റു ജോലിക്കൊന്നും പോകാനാകാനാകാത്ത സ്ഥിതിയിലായി.  ഇതോടെ ആറ്റിൻകുഴിയിൽ ചെറുകിട ഭാഗ്യക്കുറി കച്ചവടവും തുടങ്ങി.  ലോക് ഡൗൺ വന്നതോടെ ലോട്ടറി കച്ചവടവും നിലച്ചു.    

ഈ ദുരിതത്തിനിടെ എടുത്ത ടിക്കറ്റാണ് ബാബുവിനെ ലക്ഷാധിപതിയാക്കിയത്. സുമയാണ് ബാബുവിന്റെ ഭാര്യ. അനന്തലക്ഷ്മി, അനന്തകൃഷ്ണൻ, ആനന്ദകൃഷ്ണൻ എന്നിവർ മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ