കേരളം

കോവിഡ് കണക്കുകൾ പുറത്തുവിടുന്നതിലെ സുതാര്യത : കേരളം രണ്ടാമത് ; അമേരിക്കൻ സർവകലാശാല പഠനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോവിഡ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടുന്നതിൽ സുതാര്യത പുലർത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിനംപ്രതിയുള്ള സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ‍ ഒന്നാം സ്ഥാനം അയൽ സംസ്ഥാനമായ കർണാടകയാണെന്നും പഠനം പറയുന്നു. 

കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ ബിഹാറും ഉത്തർപ്രദേശുമാണ്. മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കർണാടകയ്ക്ക് 0.61 കോവിഡ് ഡേറ്റ റിപ്പോർട്ടിങ് സ്കോറാണ് (സിആർഡിഎസ്) ലഭിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയംഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതിൽ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയുടെ പഠനം. കോവിഡ് പോസിറ്റീവായവരുടെ സ്വകാര്യതയ്ക്കു തീരെ പരിഗണന നൽകാത്തവരിൽ മുൻപന്തിയിലുള്ളത് പഞ്ചാബാണ്. 

കോവിഡ് പോസിറ്റീവ് ആയവരുടെ വ്യക്തിവിവരങ്ങളും മറ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാനാന്തര യാത്ര അനുവദിനീയമായതിനാൽ വരും മാസങ്ങളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം പരമപ്രധാനമാണെന്നും പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍