കേരളം

കൊച്ചി കോർപ്പറേഷനിലും കോട്ടയം മുനിസിപ്പാലിറ്റിയിലുമടക്കം ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 124

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കോട്ടയം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജുല്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ നിലവവിൽ സംസ്ഥാനത്താകെ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ