കേരളം

സ്വീകരണമൊരുക്കിയത് വിദ്യാർത്ഥികൾ, എത്തിയത് രജിത് കുമാറിന്റെ നിർദേശപ്രകാരം; 13 പേർ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിന് കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ കൂടുതൽ പേർ അറസ്റ്റിൽ. സംഭവത്തിൽ 13 പേർ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. 

മത്സരത്തിൽ നിന്ന് പുറത്തായ രജിത് കുമാറിന്റെ നിർദേശപ്രകാരമാണ് സ്വീകരണമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. രജിത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ് സ്വീകരിക്കാനെത്തിയത്. വിദ്യാർത്ഥികൾ പരസ്പരം ബന്ധപ്പെട്ട് വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. കൊറോണ നിയന്ത്രണമുള്ളതിനാൽ ഒത്തുകൂടരുതെന്ന് നിർദേശിച്ചെങ്കിലും പാലിച്ചില്ല, പൊലീസ് പറഞ്ഞു. 

രജിത് ആർമി എന്ന ഫാൻസ് അസോസിയേഷന്റെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വിമാനത്താവളത്തിലെ സിസിടിവവി ദൃശ്യങ്ങളും സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള ഫോട്ടോ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 75ഓളം പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

വിമാനത്താവളത്തിന്റെ 500 മീറ്റർ ചുറ്റളവിൽ പ്രകടനവും മുദ്രാവാക്യം വിളിയും ഹൈക്കോടതി നേരത്തെ വിലക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ നിയന്ത്രണം കർക്കശമാക്കിയ സാഹചര്യത്തിലാണ് രജിത് ആരാധകർ തടിച്ചുകൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ