കേരളം

കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു ; കൊച്ചിയില്‍ നിന്ന് നാളെ അവസാന രാജ്യാന്തര  ഫ്ലൈറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി  ബ്രോഡ് വേ അടയ്ക്കുന്നു. ഈ മാസം 23 നും 24 നുമാണ് ബ്രോഡ് വേയില്‍ കടകള്‍ അടച്ചിടുക. മെഡിക്കല്‍, പലചരക്ക് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ബ്രോഡ് വേ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എ സഗീര്‍ അറിയിച്ചു. 

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള അവസാനത്തെ രാജ്യാന്തര വിമാനം നാളെ പുറപ്പെടും. എമിറേറ്റിസിന്റെ ദുബായ് വിമാനമാണ് ഞായറാഴ്ച രാവിലെ 9.30 ന് അവസാനം പുറപ്പെടുന്നത്. 

രാവിലെ 10 മുതല്‍ റണ്‍വേ നവീകരണ ജോലികള്‍ നടക്കുന്നതിനാലാണിത്. വൈകീട്ട് ആറിന് ജോലികള്‍ തീരുമെങ്കിലും രാജ്യാന്തര സര്‍വീസുകള്‍ തുടര്‍ന്ന് ഉണ്ടാകില്ല. കതിരൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന 18 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍