കേരളം

അളിയൻ മരിച്ചു!, ഓട്ടോയിൽ പാഞ്ഞ് യുവാവ്; പൊലീസ് വിളിച്ചപ്പോൾ ഫോൺ എടുത്തത് 'പരേതനും'! 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ പൊലീസിനെ വെട്ടിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് പിടിയിലായത്. 

അളിയൻ മരിച്ചെന്ന് സത്യവാങ് മൂലം നൽകിയായിരുന്നു യാത്ര. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്. സംശയം തോന്നിയ പൊലീസുകാർ 'മരണ' വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോൺ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയൻ തന്നെയായിരുന്നു. സ്വന്തം മരണവിവരം അറിഞ്ഞ ഇയാൾ ഞെട്ടി!. 

യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവർ ശ്രീപാലിന് (40) എതിരെയും കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരം ആനയറ സ്വദേശിയാണ് ശ്രീപാലൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്