കേരളം

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഇക്കുറിയില്ല

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കേരള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ഈ വര്‍ഷം ചിത്രാപൗര്‍ണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്.

ഇതു സംബന്ധിച്ച് ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ തേനി കളക്ടര്‍ എം പല്ലവി ബല്‍ദേവുമായി  നടത്തിയ ചര്‍ച്ചയിലാണ് ഉത്സവം  പൂര്‍ണമായി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമായത്. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടില്‍ നിന്നുമായി ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു ദിവസത്തെ ചിത്രപൗര്‍ണമി ഉത്സവം കൊവിഡിന്റെ സാഹചര്യത്തില്‍ നടത്താന്‍ കഴിയില്ല.  എല്ലാ വര്‍ഷവും രണ്ടു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ ചുമതലയില്‍  ദിവസങ്ങള്‍ നീളുന്ന വലിയ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ചിത്രാപൗര്‍ണമി നാളില്‍ ഉത്സവം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍