കേരളം

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം; കോര്‍പ്പറേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് എകെ ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇന്നലെ മാത്രം രോഗികളുടെ എണ്ണം 1000 കടന്നിട്ടും വേണ്ടത്ര ജാഗ്രത പലരും പാലിക്കുന്നില്ല. കഴിഞ്ഞയാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തേയും യോഗം അതിശക്തമായി വിമശിച്ചു. സംഘര്‍ഷത്തിന് മുന്‍പന്തിയിലുണ്ടായ ഒരു കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും യോഗം വിലയിരുത്തി. 

നിലവില്‍ നഗരസഭാ പരിധിയില്‍ മാത്രം വലിയ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഇന്നലെ മാത്രം 388 പേര്‍ക്കാണ് നഗരസഭാ പരിധിക്കുള്ളില്‍ രോഗം ബാധിച്ചത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ