കേരളം

പി സി ജോര്‍ജിനെ പുറത്താക്കിയതായി കേരള ജനപക്ഷം; യുഡിഎഫിന് പിന്തുണ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍.

മാര്‍ച്ച് ഏഴിന് കേരള ജനപക്ഷം (സെക്കുലര്‍) പിളര്‍ന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്ന പി സി ജോര്‍ജിന്റെ നടപടിയില്‍ പ്രതിഷേഷിച്ചാണ് പിളര്‍പ്പ് എന്നായിരുന്നു വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍