കേരളം

ദേശീയപാത വിവാദം;  സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയം: മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണ്. സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും സമാനമായ നിലപാട് എടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.

അരൂര്‍ ചേര്‍ത്തല ദേശീയപാത ടാറിങ് വിവാദത്തില്‍ എ എം ആരിഫ് എംപി പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം ടാറിന്റെ നിലവാരത്തില്‍ കുറവ് വരുത്തിയെന്നാണ് പറഞ്ഞിട്ടുള്ളത്.

തുടര്‍ന്ന് ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയയ്ക്കുകയായിരുന്നു. ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 KM)പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ