കേരളം

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുത്തേറ്റ് മരിച്ചു. പി ബി സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്.

രാത്രി എട്ടുമണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ട്. പ്രതികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ചാത്തങ്കരിയിലെ വഴിയില്‍ കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ നെഞ്ചില്‍ ഒന്‍പത് കുത്തേറ്റു.  കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍