കേരളം

കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം വേണ്ട ; അവിണിശ്ശേരിയില്‍ രാജിവെക്കുമെന്ന് എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് ഇടതുമുന്നണി. യുഡിഎഫ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജിവെക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പിന്തുണയോടെ സിപിഎമ്മിലെ എ ആര്‍ രാജു വിജയിച്ചിരുന്നു. യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ സിപിഎമ്മിന് വോട്ടു ചെയ്യുകയായിരുന്നു. 

14 അംഗ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ ബിജെപിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം വേണ്ടെന്ന് പറഞ്ഞ് വിജയിച്ച എ ആര്‍ രാജു രാജിവെച്ചിരുന്നു. 

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തതോടെ, മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ഭരണം കയ്യാളിയിരുന്ന ഏക പഞ്ചായത്താണ് ബിജെപിക്ക് നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും; നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റപത്രം

അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍