കേരളം

മത്സരിക്കാനില്ല; പറയുന്നത് ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷം: മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷമാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകക്ഷികളുമായുള്ള കൂടിയാലോചനകള്‍ ഏതാണ്ട് അവസാനിച്ചു. ഒന്നോ രണ്ടോ ദിവസത്തിനകം ആരെല്ലാം ഏതെല്ലാം സീറ്റില്‍ മത്സരിക്കുമെന്നതില്‍ വ്യക്തത വരുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറ്റിങ് എംഎല്‍എമാരെ മണ്ഡലം മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഷാഫി പറമ്പില്‍ പാലക്കാട്ടുനിന്നു പട്ടാമ്പിയിലേക്കു മാറുമെന്ന തരത്തില്‍ പ്രചരിക്കുന്നതു തെറ്റായ വാര്‍ത്തയാണ്. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ആര്‍ക്കും ഇളവില്ല. അത്തരത്തില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ