കേരളം

ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ  കെട്ടുപൊട്ടിക്കാത്ത നിലയിൽ, ബിജെപി നേതാവിന്റെ വീട്ടിൽ നിന്നെന്ന് ആരോപണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ അഭ്യർഥനാ നോട്ടീസുകൾ കണ്ടെത്തിയത് വിവാദത്തിൽ. കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യർഥനാ നോട്ടീസുകളാണ് കണ്ടെത്തിയത്.

 മണ്ഡലത്തിൽ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിന് സമീപത്ത് നിന്നാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്. കവറിൽനിന്നും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകളിൽ ചിലത്. 

 ഈ നേതാവിന്റെ വീട്ടിൽ ശോഭാ സുരേന്ദ്രന്റെ അനുഭാവികളിൽ ചിലർ പോയപ്പോഴാണ് നോട്ടീസുകൾ കിടക്കുന്നതായി കണ്ടത്. തുടർന്ന് വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.

എന്നാൽ ഇതിനെക്കുറിച്ച്‌ പ്രതികരിക്കാൻ ശോഭാ സുരേന്ദ്രൻ തയ്യാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസിൽ ഇറക്കിവെച്ചിരുന്ന നോട്ടീസുകൾ ആരോ വീഡിയോയിൽ പകർത്തുകയും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ എസ് രാജജീവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്