കേരളം

‌സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങി, ബൈക്ക് കസ്റ്റഡിയിൽ എടുത്തു; കാൽനടയായി വീട്ടിൽ എത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് നടന്ന് വീട്ടിലെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു. നഗരൂർ കടവിള സ്വദേശി സുനിൽകുമാർ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തത്. 
‌‌
പഴക്കടയിൽ നിന്നു പഴം വാങ്ങാനെത്തിയപ്പോഴാണ് സുനിൽകുമാർ പൊലീസിന്റെ മുന്നിൽപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടു. അടയ്ക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തത്. ഇതേതുടർന്നാണ് സുനിൽകുമാർ കാൽനടയായി വീട്ടിലെത്തിയത്. 

രാവിലെ 8.30ന് പൊലീസ് തിരിച്ചയച്ചയാൾ വീട്ടിലെത്തി ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന സുനിൽകുമാർ മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്നു സുഹൃത്തുക്കൾ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ