കേരളം

ഒരു കോടി രൂപ ലോട്ടറി അടിച്ചു, ഭാഗ്യം കയ്യിലെത്തും മുന്‍പേ അബ്ദുല്‍ ഖാദര്‍ യാത്രയായി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; മാര്‍ച്ചിലാണ് താന്‍ കോടീശ്വരനായ വിവരം അബ്ദുള്‍ ഖാദര്‍ അറിയുന്നത്. എന്നാല്‍ ആ പണം കയ്യില്‍ എത്താന്‍ അദ്ദേഹം കാത്തിരുന്നില്ല. അതിന് മുന്‍പേ യാത്രയായി. മാര്‍ച്ചിലെ ഭാഗ്യമിത്ര ലോട്ടറി വിജയിയായ മാള പള്ളിപ്പുറം സ്വദേശിയ ആനന്ദാനത്ത് അബ്ദള്‍ ഖാദറാണ് (62) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 

ഒന്നാം സമ്മാനമായ ഒരു കോടിയാണ് അബ്ദുള്‍ ഖാദറിന് സമ്മാനമായി ലഭിച്ചത്. എന്നാല്‍ ഈ തുക കയ്യില്‍ എത്തിയിട്ടില്ല. മാള മസ്ജിദ് കോംപ്ലക്‌സില്‍ ബാര്‍ബര്‍ തൊഴിലാളിയായിരുന്നു. വീടു വയ്ക്കുന്നതിന് വായ്പയെടുത്തു കടത്തിലായ വ്യക്തിയാണ് അബ്ദുള്‍ ഖാദര്‍. ടിക്കറ്റിന് 50 പൈസ വിലയുള്ള കാലം മുതല്‍ അദ്ദേഹം തന്റെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ