കേരളം

കൊടകര കുഴല്‍പ്പണ കേസ്; പത്താം പ്രതിയുടെ ഭാര്യ അറസ്റ്റില്‍, എട്ടുലക്ഷം രൂപ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദിന്റെ ഭാര്യ ജിന്‍ഷ ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എട്ടര ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. 

കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ചാപണം  ഒളിപ്പിച്ചതിനാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ജിന്‍ഷയുടെ അറസ്റ്റോടെ കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലാവുന്നരുടെ എണ്ണം 23 ആയി.

ഇവരുടെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും ബാങ്കില്‍ നിക്ഷേപിച്ച ഏഴ് ലക്ഷം രൂപയും കൊടകരയില്‍ നിന്നും കവര്‍ച്ച ചെയ്തതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ ഇരിങ്ങാലക്കുട സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയും അറസ്റ്റിലായിരുന്നു. 

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍  മൂന്നരക്കോടി രൂപ വാഹനം തടഞ്ഞ് തട്ടിയെടുത്തത്. ഇതില്‍ 1.47 കോടിയോളം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ കുറ്റപത്രം നല്‍കി വിചാരണ തുടങ്ങാനിരിക്കെ ബാക്കി പണം കണ്ടെത്താനായി രണ്ടാംഘട്ട അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി