കേരളം

നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നു, മന്ത്രി റോഷി അഗസ്റ്റിന്റെ വാദം തെറ്റ്; രേഖകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ  പ്രസ്താവന തെറ്റെന്ന് രേഖകള്‍.  നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ രേഖയാണ് പുറത്തുവന്നത്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമര്‍ശിക്കുന്നത്.

ജലവിഭവവകുപ്പ് അഡീ ചീഫ് സെക്രട്ടറി യോഗം നടത്തിയെന്നും ഒപ്പം യോഗതീയതിയും തീരുമാനവും  ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനുമതി നല്‍കുന്നതിന് മുമ്പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ് ലെറ്ററിലാണ് യോഗത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. 

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും, നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നുമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്.  യോഗം ചേര്‍ന്നതിന് ഒരു രേഖകളും ഇല്ല. ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. 

വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കൊപ്പം സംയുക്ത പരിശോധനയില്‍ പങ്കെടുത്തത്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റര്‍ മാത്രമാണ് ഉള്ളത് യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ലെന്നും മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി