കേരളം

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നു; പാലക്കാട് പുഴകളില്‍ വന്‍ കുത്തൊഴുക്ക്; ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നതോടെ പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു. പാലക്കാട്ടെ പുഴകളിലെല്ലാം കുത്തൊഴുക്കാണ്. യാക്കര പുഴയിലേക്കും വന്‍തോതില്‍ ജലമെത്തിയതോടെ, കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. 

അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ചിറ്റൂരിലെ വെള്ളയോടി പാലത്തിന് മുകളിലേക്ക് എത്തുന്നതുവരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുഴകളില്‍ കുത്തിയൊഴുക്കുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ആളിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്. 

അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത