കേരളം

പി ജയരാജന്‍ വധശ്രമക്കേസ്: മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവിരാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി

തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച്‌ സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരന്ന വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവത്തിന് പിന്നാലെയാണ് അരിയയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്ലീം ലീഗ് ആരോപിച്ചിരുന്നത്.

ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ