കേരളം

ചുരത്തിൽ നിന്ന് കൊക്കയിലേക്കു തെറിച്ചു വീണ് യുവതി; റോഡിലേക്ക് കല്ലെറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാൻ ശ്രമം; ഒടുവിൽ...

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്നു യുവതി. ഒന്നാം വളവിനു താഴെ സ്കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം.

ഇരുട്ടായതിനാൽ അപകടം ആരും അറിഞ്ഞില്ല. റബർ തോട്ടത്തിലെ കൊക്കയിൽ നിന്നു കല്ലുകൾ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ നേടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. 

അവസാനം ചുരത്തിലെ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി റോഡിൽ എത്തി കൈ കാണിച്ചു യാത്രക്കാരെ നിർത്തി വിവരം പറഞ്ഞതോടെ ബന്ധുക്കളെ വരുത്തി കൂടെ വിടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് മുകളിൽ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി