കേരളം

കോഴിക്കോട് ഓടയില്‍ വീണ് ഓട്ടോഡ്രൈവര്‍ മരിച്ചു; മൂന്നു മാസത്തിനിടെ രണ്ടാമത്തെ മരണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാലാഴിയില്‍ മധ്യവയസ്‌കന്‍ ഓടയില്‍ വീണു മരിച്ചു. പാലാഴി  കൈപ്പുറത്ത് ശശീന്ദ്രന്‍ ആണ് മരിച്ചത്. പാലാഴിയിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പുറത്ത് പോയതായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിന് തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി.

ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ഓടയില്‍ മരിച്ച നിലയില്‍ ശശീന്ദ്രനെ കണ്ടെത്തുന്നത്. പാലാഴിപുഴമ്പ്രം റോഡരുകിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. നടക്കുമ്പോള്‍ ഓട തിരിച്ചറിയാതെ അതില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. റോഡരുകിലെ ഓടക്ക് സ്ലാബില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. 

മൂന്ന് മാസം മുന്‍പ് ഇതേ ഓടയില്‍ ഒരാള്‍ തല കറങ്ങി വീണ് മരിച്ചിരുന്നു. അന്ന് ഓടയ്ക്ക് സ്ലാബിടുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്