കേരളം

കോവിഡ് ഭീഷണിയല്ലാത്ത ഒരാള്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നു നിര്‍ബന്ധിക്കാനാവുമോ?:  ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മറ്റുള്ളവര്‍ക്കു കോവിഡ് പരത്താന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാള്‍ പുറത്തുപോവുന്നതിന് ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്ന് ഹൈക്കോടതി. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണവും കോടതി ആരാഞ്ഞു. 

കെടിഡിസി ഹോട്ടല്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജോലിക്കു പോവുന്നതിന് ഒരു ഡോസ് വാക്‌സിനോ എഴുപത്തിരണ്ടു മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടി പിസിആര്‍ പരിശോധനാ ഫലമോ വേണമെന്ന മാര്‍ഗ നിര്‍ദേശത്തെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്. 

മറ്റുള്ളവര്‍ക്കു കോവിഡ് പിടിപെടാന്‍ കാരണമാവുന്നതിനു സാധ്യതയില്ലാത്ത ഒരാളെ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ എടുക്കണോയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹര്‍ജിയില്‍ വിശദ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍