കേരളം

ഐസ്‌ക്രീം ബോള്‍ വലിച്ചെറിഞ്ഞു; സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 72കാരിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പൊയിനാച്ചിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 72കാരിക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീംബോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ വലിച്ചെറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയെ പിടികൂടുന്നതിനോ, തുരത്തുന്നതിനോ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരു വാര്‍ത്ത കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി