കേരളം

കുട്ടികളെ എസ്എഫ്‌ഐ സമരത്തിനു കൊണ്ടുപോയതില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാലക്കാട്ട് പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും കമ്മിഷന്‍ നോട്ടീസ് നല്‍കി. 

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 7 ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്