കേരളം

ആൾമാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു മാറ്റി; രണ്ട് കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആൾമാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ കുളത്തുപ്പുഴ സ്വദേശി സജിമോൻ, തെന്മല സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്. തെന്മല പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്‍റിന് പത്തനംതിട്ടയിൽ നിന്നു കൊടുത്തുവിട്ട ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇരുവരും കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ലോട്ടറിന്‍റെ ഏജന്‍റിന്‍റെ ജീവനക്കാ‍ർ എന്ന പേരിലാണ് ഇരുവരും എത്തിയത്. 

അതേസമയം ലോട്ടറി മറ്റാരോ കൈക്കലാക്കിയെന്ന് മനസിലാക്കിയ ഏജന്‍റെ് പിന്നാലെ തെന്മല പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. 

മാസങ്ങളായി ബസിൽ ലോട്ടറി കൊടുത്തു വിടുന്നത് നിരീക്ഷിച്ചതിന് ശേഷമാണ് ഇരുവരും മോഷണം നടത്തിയത്. പ്രതികളുടെ വീട്ടിൽ നിന്നു പൊലീസ് ലോട്ടറി കെട്ടുകൾ കണ്ടെടുത്തു. ആൾമാറാട്ടം, മോഷണം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം