കേരളം

രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാന്‍ ശ്രമിക്കുന്നു; കെടി ജലീല്‍ നിയമസഭയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുനവനന്തപുരം: ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കാനാണ് ശ്രമമെന്ന് മുന്‍മന്ത്രി കെടി ജലീല്‍. വിവാദ പരാമര്‍ശം താന്‍ പിന്‍വലിച്ചു. അതിന് കാരണം നാട്ടില്‍ അതുകൊണ്ട് ഒരു വര്‍ഗീയ ധ്രുവീകരണമോ, കുഴപ്പമോ ഉണ്ടാകാന്‍ പാടില്ലെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നിട്ടും തന്നെ വിടാന്‍ തത്പരകക്ഷികള്‍ തയ്യാറായില്ലെന്ന് കെടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു.

ജലീന്റെ വാക്കുകള്‍

വര്‍ത്തമാന ഇന്ത്യയില്‍ എന്തു പറയുന്നു എന്നല്ല, ആര് പറയുന്നു എന്നാണ് നോക്കുന്നത്. പലരുടെയും ജല്‍പ്പനങ്ങള്‍ കേട്ട് എനിക്കെതിരെ കുരുക്ക് മുറുക്കാന്‍ നോക്കി നിരാശരായവരാണ് ഇപ്പോള്‍ രാജ്യദ്രോഹിയായി തൂക്കിലേറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലര്‍ എനിക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റുവരെ എടുത്തുവച്ചിട്ടുണ്ട്. ഈ സഭയിലെ ചില അംഗങ്ങളും അതിന് കൂട്ടുപടിക്കുന്നു എന്നത് വേദനാജനകമാണ്. എന്റെ കുറിപ്പില്‍ ഒരിടത്തും ഇന്ത്യന്‍ അധിനിവേശം എന്ന പദം ഉപയോഗിച്ചിട്ടില്ല. വിവാദ പരാമര്‍ശം താന്‍ പിന്‍വലിച്ചു. കാരണം നാട്ടില്‍ അതുകൊണ്ട് ഒരു വര്‍ഗീയ ധ്രുവീകരണമോ, കുഴപ്പമോ ഉണ്ടാകാന്‍ പാടില്ലെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍. എന്നിട്ടും തന്നെ വിടാന്‍ തത്പരകക്ഷികള്‍ തയ്യാറല്ല. 

രാഷ്ട്രീയവിമര്‍ശനങ്ങള്‍ എത്രയും ആകാം. രാജ്യദ്രോഹത്തിന്റെ തീക്കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയ്ക്ക് തീ കൊടുക്കാന്‍ ശ്രമിക്കരുതെന്നും ജലീല്‍ നിയമസഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ