കേരളം

'എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്; ബാബുവിന്റെ രക്ഷാദൗത്യം വൈകിയിട്ടില്ല'; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മലമ്പുഴയില്‍  മലയ്ക്ക് മുകളില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ ദൗത്യത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

'എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്. ഒരു ദുരന്തം വന്നാല്‍ അവിടെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ക്ക് അനുസരിച്ച് നീങ്ങിയിട്ടുണ്ട്. കൃത്യതയോടെയാണ് ഇടപെടലുകള്‍ നടന്നത്. ആദ്യം ശ്രമിച്ച ഏജന്‍സികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ നിമിഷം തന്നെ കരസേനയുടെ സഹായം തേടി. ഫലപ്രദമായി അവര്‍ ഇടപെട്ടു. ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ല. 

ഇത്തരം കാര്യങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതിന്റെ നല്ല വശങ്ങളല്ല കാണുന്നത്. അതിനെ എങ്ങനെ മോശമായി ചിത്രീകരിക്കാന്‍ പറ്റുമെന്നാണ് ചിന്തിക്കുന്നത്. അതിന് താത്പര്യമുള്ള ഒരു വിഭാഗമുണ്ട്. അവര്‍ക്കൊപ്പമാണ് നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം'-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു