കേരളം

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; സഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന് അവതരിപ്പിക്കും.ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. 

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് ബജറ്റിനായി നിയമസഭ സമ്മേളിക്കുക. 22നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 23ന് സഭ പിരിയും.

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതിനെ തുടര്‍ന്നാണ് ബജറ്റ് സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിക്കുന്നത് വൈകിയത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്.
്്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ