കേരളം

'നീതു ലക്ഷ്യമിട്ടത് കാമുകന്റെ വിവാഹം തടയാന്‍, കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു, വിഡിയോ കോളിലൂടെ ബന്ധുക്കളെയും കാണിച്ചു'

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍നിന്നു കുട്ടിയെ തട്ടിയെടുത്ത നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായിരുന്നെന്ന് പൊലീസ്. കുട്ടി ഇബ്രാഹിമിന്റേതെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം എസ്പി ഡി ശില്‍പ്പ പറഞ്ഞു.

കുട്ടിയുടെ ചിത്രം നീതു രാജ് ഇബ്രാഹിമിന് അയച്ചുകൊടുത്തിരുന്നു. വിഡിയോ കോളിലൂടെ ഇബ്രാഹിമിന്റെ ബന്ധുക്കളെയും കുട്ടിയെ കാണിച്ചുകൊടുത്തു. ഇബ്രാഹിം ബാദുഷ പണം തട്ടിയെടുത്തെന്ന നീതുവിന്റെ മൊഴി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങുന്നതിന് ബ്ലാക്ക് മെയിലിങ് അല്ല കുട്ടിയെ തട്ടിയെടുത്തതിന്റെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.  

ബാദുഷയുമായി ഏറെക്കാലത്തെ അടുപ്പം

പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. ഇബ്രാഹിം സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് നീതു പറഞ്ഞത്. പണവും സ്വര്‍ണവും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും നീതു പറയുന്നു.

ഇബ്രാഹീം ബാദുഷയെ പൊലീസ് വ്യാഴാഴ്ച പിടികൂടിയിരുന്നു. ഹോട്ടലില്‍ നിന്നാണ് നീതുവിനൊപ്പം കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. കൊച്ചിയിലേക്ക് പോകാനായി ഇവര്‍ ടാക്‌സി വിളിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണോ ഇവരുടെ കയ്യില്‍ എന്ന സംശയത്തെ തുടര്‍ന്ന് ടാക്‌സി െ്രെഡവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു