കേരളം

സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയത് വിജനമായ സ്ഥലത്ത്, രക്ഷിതാവിനെ കാത്തുനിന്ന പത്തു വയസുകാരനെ തെരുവുനായ കടിച്ചുകീറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്കൂൾ ബസിൽ നിന്ന് ഇറങ്ങി രക്ഷിതാവിനെ കാത്തു നിന്ന അഞ്ചാം ക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു. പോത്തൻകോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ നിബാസിനെ ആണ് പട്ടി കടിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നിബാസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 4.30തോടെ മംഗലപുരം കാരമൂട് - സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം.  വിജനമായ ഈ പ്രദേശത്ത് അറവുമാലിന്യങ്ങളടക്കം വലിച്ചെറിയുന്നതിനാൽ തെരുവുനായ്ക്കളുടെ താവളമാണ്. ഇവിടെ കുട്ടിയെ ഇറക്കി വിട്ട് രക്ഷിതാക്കൾ എത്തും മുൻപ് ബസ് വിട്ടുപോയി. ഒറ്റയ്ക്കു നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. വൈകാതെ രക്ഷിതാക്കളെത്തിയതു കൊണ്ടു മാത്രമാണ് കുട്ടി കൂടുതൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. വെള്ളൂർ ടെക്നോസിറ്റി വീട്ടുനമ്പർ 42ൽ നസിമുദ്ദീന്റെയും സബീനാബീവിയുടെയും മകനാണ് നിബാസ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്