കേരളം

കാസര്‍കോട് വീണ്ടും ഭൂചലനം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 

വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അന്ന് അനുഭവപ്പെട്ടത്. തൊട്ടുമുന്‍പത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതര്‍ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്.  വീടുകളില്‍ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ചലനമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്