കേരളം

കുട്ടികളിലെ ഗര്‍ഭധാരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കുട്ടികളിൽ ഗർഭധാരണം വർധിച്ചു വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാർഥികൾക്ക് സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു. 

സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികൾക്ക് ബോധവത്ക്കരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്. ഇന്റർനെറ്റിൽ നിന്ന് സുലഭമായി ലഭിക്കുന്ന നീലചിത്രങ്ങൾ കൗമാരക്കാരെ വഴിതെറ്റിക്കുന്നു. ഇത്തരം ദൃശ്യങ്ങൾ കുട്ടികളിൽ തെറ്റായ ചിന്താഗതിയും സൃഷ്ടിക്കുന്നു.  ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് പരാമർശങ്ങൾ. 

30 ആഴ്ച്ച ഗർഭകാലം പിന്നിട്ട പതിമൂന്നുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ അനുവദിക്കണമെന്ന രക്ഷിതാവിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. കൗമാരക്കാരനായ സഹോദരനിൽ നിന്നാണ് 13കാരി ഗർഭിണിയായത്. പെൺകുട്ടിയുടെ മാനസികനില പരിഗണിച്ച് കുട്ടിയെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍